ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ശനിയാഴ്ചയാണ് സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപച്ചത്.
മുതിര്‍ന്ന അഭിഭാഷകന് എച്ച്.എസ്. ഫുല്‍ക്ക മുഖേനയാണ് സജ്ജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1984ലെ സിക്ക് വിരുദ്ധ കലാപക്കേസില്‍ ഡിസംബര്‍ 17നാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
Post Your Comments