KeralaLatest News

കിളിനക്കോടിലെ ആങ്ങളമാരെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച ഈ പെണ്‍കൊടി എസ്എഫ്‌ഐയിലെ പുരോഗമന നേതാവ്

കൊച്ചി : കിളിനക്കോടിലെ ആങ്ങളമാരെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച ഈ പെണ്‍കൊടി എസ്എഫ്ഐയിലെ പുരോഗമന നേതാവ്

ഇത് ലതിത റയ്യ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ്.ഇപ്പോള്‍ വിവാദമായ കിളിനക്കോടിന് അധികം അകലെയല്ല ലതിതയുടെ വീട്. കേവലം 34 വോട്ടുകള്‍ക്കാണ് മെഡിക്കല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത്.

തോല്‍വി പോലും നിലപാടുകളുടെ വിജയമായി കരുതുന്ന ഈ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചില കേന്ദ്രങ്ങള്‍ സംഘടിത ആക്രമണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണിവര്‍.

എല്ലാവര്‍ക്കും തുല്യനീതി ഉറപ്പു വരുത്തുന്ന പുരോഗമന വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുകയാണ് ഈ വിദ്യാര്‍ത്ഥിനി.തന്റെ മതപരമായ വിശ്വാസങ്ങള്‍ക്ക് ഒരിക്കലും സംഘടനാ ചട്ടക്കുട് തടസ്സമായിട്ടില്ലന്നും ലതിത റയ്യ പറയുന്നു.

എസ്.എഫ്.ഐയില്‍ ചേര്‍ന്നാല്‍ മതത്തില്‍ നിന്നും പുറത്തായി, നിരീശ്വരവാദിയായി എന്ന് കരുതുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. അത്തരക്കാര്‍ ഇസ്ലാം വിരുദ്ധരായി എസ്.എഫ്.ഐയെ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം സാമൂഹിക ചുറ്റുപാടില്‍ നിന്നും വരുന്നവര്‍ക്കും ഈ രാഷ്ട്രീയത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നു ലതിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button