തിരുവനന്തപുരം•നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പിയുമായുളള വാക്ക് തർക്കത്തിനിടെ കാറു മുന്നിൽപ്പെട്ട് മരണമടഞ്ഞ സനൽ കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സത്യാഗ്രഹ പന്തലിൽ കുഴഞ്ഞു വീണു. തുടർന്ന് വിജിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രി ന്മാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി വിജിയുo കുടുംബവും സമരം നടത്തുന്നത്.
സർക്കാർ ജോലി നൽകാമെന്നും കടങ്ങൾ എഴുതിതള്ളാമെന്നും രാഷ്ട്രീയ നേതൃത്വം ഇവർക്കും വാക്കു നൽകിയിരുന്നു എന്നാൽ നഷ്ടപരിഹാര തുകയായി സാധാരണ ഗതിയിൽ നൽകുന്ന പതിനായിരം രൂപ പോലും ലഭിച്ചില്ലെന്ന് സനലിന്റെ ഭാര്യയും അമ്മ രമണിയും നേരെത്തെ പറഞ്ഞിരുന്നു.
Post Your Comments