Latest NewsKerala

കോതമംഗലം പള്ളി തര്‍ക്കം; കോടതി വിധി നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്ന് റമ്പാന്‍

കോടതി വിധി നടപ്പാക്കും വരെ കോതമംഗലം പള്ളിയില്‍ തന്നെ തുടരുമെന്നും അതുവരെ മടങ്ങിപ്പോകില്ലെന്നും റമ്പാന്‍ അറിയിച്ചു

കോതമംഗലം: കോതമംഗലം ചെറിയ പള്ളില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാലങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ പള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദീകനായ തോമസ് പോള്‍ റമ്പാന്‍ അടക്കമുള്ള വിശ്വാസികള്‍ പ്രാര്‍ഥനയ്ക്ക് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇവരെ സ്ത്രീകളും കുട്ടികളഉം മറ്റ് വിശ്വാസികളഉം അടക്കമുള്ളവര്‍ തടയുകയായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതുവരെ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍ പറഞ്ഞു.

അതേസമയം പ്രാര്‍ഥനക്കെത്തിയ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞ് വച്ചിട്ട് 17 മണിക്കൂര്‍ പിന്നിടുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കും വരെ കോതമംഗലം പള്ളിയില്‍ തന്നെ തുടരുമെന്നും അതുവരെ മടങ്ങിപ്പോകില്ലെന്നും റമ്പാന്‍ അറിയിച്ചു. അതേസമയം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ പോലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button