കൊച്ചി: കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യം ഉയർത്തിയിരിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി.
ഇരുവിഭാഗമായും സർക്കാർ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ചർച്ചയിൽ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുന്നതാണ്. ഈ ഘട്ടത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ നിർബന്ധിക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യം ഉയർത്തി.
ചർച്ചയിൽ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സമ്മർദ്ദം ചെലത്തില്ലെന്ന് ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ട്. ബലമായി പളളി പിടിച്ചെടുക്കില്ലെന്നും കോടതി ഉത്തരവിന്റെ ബലത്തിൽ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചർച്ചയിൽ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളി പിടിച്ചെടുക്കാൻ കോടതി നിർദേശിച്ചാൽ നിലവിലെ ധാരണകൾ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ സാഹചര്യത്തിൽ ചർച്ചകൾ തുടരുന്നത്.
Post Your Comments