Latest NewsNattuvarthaFood & Cookery

കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള സംഘടിപ്പിക്കുന്നു

മലപ്പുറം : ജില്ലാതല ഭക്ഷ്യമേള നടത്താനൊരുങ്ങി കുടുംബശ്രീ. കല കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ജില്ലാ കുടുംബശ്രീ മിഷനും മഞ്ചേരി നഗരസഭയും സംയുക്തമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 23 മുതല്‍ 25 വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു.പി സ്‌കൂള്‍ മൈതാനിയില്‍ വെച്ചാണ് കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള.

‘ഉമ്മാന്റെ വടക്കിനി’ എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കുടുംബശ്രീയുടെ കഫേ യൂണിറ്റുകള്‍ തയ്യാറാക്കുന്ന തനതായ മായം കലരാത്ത വൈവിധ്യമാര്‍ ഭക്ഷണ പരാദര്‍ത്ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button