തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ബന്ധം ഉപേക്ഷിച്ച് സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെ എ എന്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
ബി ജെ പി നേതാവ് എ കെ ജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലെത്തി സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്നാണ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തില്‍ ഭരണം കിട്ടിയാല്‍ എകെജി സെന്റര്‍ അടിച്ചുതകര്‍ക്കുമെന്ന് പറഞ്ഞ എ എന്‍ രാധാകൃഷ്ണനുള്ള മറുപടിയായാണ് സിപിഎം സെക്രട്ടറിയുടെ പ്രതികരണം.
കോടിയേരിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ഏതോ ഒരു ബി ജെ പി നേതാവ് എ കെ ജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലെത്തി സിപിഐ എം’നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
ബി ജെ പിയുടെ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണം!
https://www.facebook.com/KodiyeriB/posts/2001629533251219
Post Your Comments