ErnakulamKeralaNattuvarthaLatest NewsNews

പെട്രോൾ പാചകവാതക വില വർദ്ധനവ്: പിന്നിൽ പിണറായിയും കെഎന്‍ ബാലഗോപാലും, എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: പെട്രോൾ പാചകവാതക വില വർദ്ധനവ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. വില വർദ്ധനവിന് ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെഎൻ ബാലഗോപാലുമാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത് മമതയും പിണറായി വിജയനുമാണെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.

പെട്രോൾ, പാചകവാതക വില വർദ്ധനയുടെ കാരണം ജനങ്ങൾക്ക് അറിയാം. എന്റെ തൃക്കാക്കരയിലെ ജനങ്ങൾ അഭ്യസ്തവിദ്യരാണ്. അവർക്ക് നല്ല ബോധമുണ്ട്. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് രാധാകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടങ്ങളിൽ താൻ ക‍ർദിനാളുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അഭിപ്രായം തേടാറുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തോറ്റ തൃണമൂൽ സ്ഥാനാർത്ഥി ബംഗ്ളാദേശ് പൗര: നാടുകടത്താൻ വേണ്ട നടപടി കൈക്കൊള്ളാൻ ഹൈക്കോടതിയുടെ നിർദേശം

‘ന്യൂനപക്ഷങ്ങളുടെ സംവരണം അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ച‍ർച്ചയാകും.
ന്യൂനപക്ഷ സംവരണത്തിന്റെ 80 ശതമാനം ഒരു വിഭാഗത്തിന് മാത്രമാണ്. 20 ശതമാനം മാത്രമാണ് ക്രൈസ്തവ‍ർക്കുള്ളത്. ക‍ർദിനാളുടെ അനുഗ്രഹം തേടി വളരെ സന്തോഷത്തോടെയാണ് മടങ്ങുന്നത്. 2500 കോടിയുടെ സ്മാർട്ട് സിറ്റി പദ്ധതി, അമൃത് നഗരം പദ്ധതി, ദേശീയ പാത വികസനം തുടങ്ങി കേരളത്തിന്റെ വിസകനം ബിജെപി അല്ലാതെ മറ്റാരാണ് ചെയ്തത്? കെ റെയിൽ പിണറായി വിജയന്റെ വാട്ടർലൂ ആയി മാറാൻ പോകുകയാണ്,’ രാധാകൃഷ്ണൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button