Latest NewsInternational

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചതിന് പുറകെ മറ്റൊരു കാര്യവും നിര്‍ബന്ധമാക്കി ഡെന്‍മാര്‍ക്ക്

ഡെന്മാർക്ക് ;ഡെന്മാര്‍ക്കില്‍ പൗരത്വം നല്‍കുന്ന ചടങ്ങില്‍ ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി. മുന്‍പ് പൊതുയിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും വലിയ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്.

ഇപ്പോഴത്തെ പുതിയ നിയമത്തിൽ പുതുതായി പൗരത്വം സ്വീകരിക്കുന്ന വ്യക്തികളുടെ നാച്ചുറലൈസസേഷന്‍ പരിപാടിയിലാണ് ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കിയത്. ഡെന്മാര്‍ക്കിലേക്ക് വരുന്നവര്‍ അവിടുത്തെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. ചടങ്ങില്‍ ഷേക്ക് ഹാന്‍ഡ് നല്‍കിയില്ലെങ്കില്‍ അത് അനാദരവായി കണക്കാക്കുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് പറയുന്നു.

എന്നാൽ ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമം മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശനമുണ്ട് . ഇസ്ലാം മതത്തില്‍ അന്യപുരുഷന്മാരെ സ്പര്‍ശിക്കുന്നത് വിലക്കിയിട്ടുണ്ട്. അതേസമയം ഷേക്ക് ഹാന്‍ഡ് നല്‍കുന്ന രീതിയെ പിന്തുണച്ച് കൊണ്ട് അഭിഭാഷകര്‍ രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button