മ്യൂണിക്: ജര്‍മനിയിലെ സ്ലോസ്സ് എല്‍മൗവില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഹസ്തദാനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മറ്റ് ലോകനേതാക്കള്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നും താഴേക്കിറങ്ങിയ പ്രധാനമന്ത്രിയെ പിന്നില്‍ നിന്നും ചുമലില്‍ തട്ടി വിളിച്ച ശേഷമാണ് അദ്ദേഹം ഹസ്തദാനം നല്‍കിയത്. ബൈഡന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടു. ഹസ്തദാനത്തിന് ശേഷം ഇരു നേതാക്കളും അല്‍പ്പനേരം ലഘുസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മോദിയും ബൈഡനും തമ്മിലുള്ള സംഭാഷണം സാകൂതം വീക്ഷിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും വീഡിയോയില്‍ കാണാം.
Read Also: ‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി
ബൈഡനുമായി സംസാരിക്കുന്നതിന് മുന്‍പ്, ജസ്റ്റിന്‍ ട്രൂഡോയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും പ്രധാനമന്ത്രി സംഭാഷണം നടത്തിയിരുന്നു. തുടര്‍ന്ന്, നേതാക്കള്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ജര്‍മനിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വീകരിച്ചിരുന്നു.
#WATCH | US President Joe Biden walked up to Prime Minister Narendra Modi to greet him ahead of the G7 Summit at Schloss Elmau in Germany.
(Source: Reuters) pic.twitter.com/gkZisfe6sl
— ANI (@ANI) June 27, 2022
Post Your Comments