MollywoodLatest NewsKeralaKollywood

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി മലയാളത്തിലേക്ക്

കൊച്ചി: മലയാളി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിച്ചില്ലെങ്കിലും വിജയ് സേതുപതിക്ക് നിറയെ ആരാധകരാണ് കേരളത്തിലും.

ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ജയറാം തന്നെയാണ് ഈ കാര്യം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. എ.ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ പേരു വിവരങ്ങളും ടൈറ്റില്‍ ലോഞ്ചും വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് വിജയ് സേതുപതിയുടെയും ജയറാമിന്റെയു ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. വിജയ് സേതുപതിയുടെ പുറത്തിറങ്ങിയ അവസാന തമിഴ് ചിത്രം ’96’ ഇന് കേരളത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. താരം നായകനാകുന്ന മറ്റൊരു ചിത്രമായ ‘സീതാക്കാതി’ ഇന്ന് റിലീസിനെത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button