Latest NewsIndia

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതില്‍ പ്രതികരണവുമായി മമത

ന്യൂഡല്‍ഹി  : അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ ​ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എംകെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചിരുന്നത്.എന്നാല്‍ മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കേണ്ട സാഹചര്യമല്ലെന്നും ഒരു നല്ല മാറ്റം വരുത്താനുള്ള സമയമാണിതെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതായാണ് പശ്ചിമ ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷ സഖ്യമുണ്ടാക്കിയതില്‍ ഞാന്‍ ഒരാള്‍ മാത്രമല്ല ഉള്ളത്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് നില്‍ക്കുന്നത്. എന്ത് വിഷയമായാലും എല്ലാ പാര്‍ട്ടികളും ഒരുമിച്ച്‌ ആലോചിച്ചാണ് തീരുമാനിക്കുന്നത് എന്നും മമത പറയുകയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അവര്‍.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനം നല്‍കുന്ന തീരുമാനത്തോട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടി, ചന്ദ്രബാബു നായിഡുവിന്റെ തെലു​ഗു ദേശം പാര്‍ട്ടി, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍​ഗ്രസ്, ഫറുഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, സിപിഎം എന്നിവര്‍ക്ക് താല്‍പര്യമില്ല എന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

ലോക്സഭാ  തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്കിടയില്‍‌ വിഭാ​ഗീയത സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം അപക്വമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് ഉപകരിക്കുവെന്നായിരുന്നു തൃണമൂല്‍ കോണ്‍​ഗ്രസിന്റെ പക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button