കുവൈത്ത്: വിവിധ കേസുകളില്‍ കുടുങ്ങി പത്ത് ഇന്ത്യക്കാര്‍ വധശിക്ഷ കാത്ത് കുവൈത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. മറ്റ് ശിക്ഷകള്‍ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നതായും സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ലഹരി മരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് അധികവും. സുലൈബിയയിലെ സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും വനിതാ ജയിലില്‍ 12 പേരുമാണ് ഇന്ത്യക്കാരായുള്ളത്. ഒരു മലയാളി വനിതയും ഇതില്‍ ഉള്‍പ്പെടും. ആകെയുള്ള 498 ഇന്ത്യന്‍ തടവുകാരില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ജീവപര്യന്തം, 10 വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ ശിക്ഷയുള്ളവരാണ് അധികവും.
എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീരി കാരുണ്യത്തില്‍ ഉള്‍പ്പെടുത്തി ശിക്ഷയിളവ് നല്‍കാറുണ്ട്. ഇത്തവണ അമീരി കാരുണ്യം പ്രഖ്യാപിക്കുന്നതോടെ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.
Post Your Comments