ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം മോചിക്കപ്പെട്ട ഹാമിദ് നിഹാല്‍ അന്‍സാരി കുടുംബത്തോടൊപ്പം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ചു. മകനെ മോചിപ്പിക്കാന്‍ പ്രയത്നിച്ചതില്‍ സുഷമാ സ്വരാജിനോട് വാക്കുകളാല്‍ അതിയായ നന്ദി പ്രകടനമാണ് ഹാമിദിന്‍റെ അമ്മ നടത്തിയത്. എന്‍റെ ഇന്ത്യ മഹത്തരമാണ് മാഡവും മഹതിയാണ്. മകനെ മോചിപ്പിക്കാന്‍ എല്ലാം ചെയ്തത് മാഡമാണെന്ന് ഇനിക്ക് അറിയാം എന്ന് വികാരാധീനയായി സന്തോഷ ആധിക്യത്തോടെയാണ് ഹാമിദിന്‍റെ മാതാവ് സുഷമാ സ്വരാജിനോട് ഓരോ വാക്കുകളും പറഞ്ഞതായി എ.എന്‍.ഐ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരിയെ പാക്കിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്. പിന്നീട് സൈനിക കോടതി അന്‍സാരിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അവസാനിച്ചിട്ടും അന്‍സാരിയെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ചൊവ്വാഴ്ച അന്‍സാരിയെ മോചിപ്പിക്കുന്നുവെന്ന് വ്യക്താക്കുന്ന സന്ദേശം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ലഭിക്കുകയായിരുന്നു.
#WATCH Indian National Hamid Ansari who came to India after being released from a Pakistan jail yesterday, meets External Affairs Minister Sushma Swaraj in Delhi. His mother tells EAM "Mera Bharat mahaan, meri madam mahaan, sab madam ne hi kiya hai." pic.twitter.com/FQEzz99Ohm
— ANI (@ANI) December 19, 2018
Post Your Comments