ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് സഞ്ചരിച്ച വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള(എ.ടി.സി) ബന്ധം നഷ്ടമായി പറന്നത് 14 മിനിട്ട്. ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘ്ദൂത് എന്ന വി.വി.ഐ.പി വിമാനം ആകാശത്ത് കൂടി പറന്നു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിമാനവുമായുള്ള ബന്ധം നഷ്ടമായതോടെ മൗറീഷ്യസ് എ.ടി.സി 12 മിനിട്ട് നേരത്തേക്ക് അപായ സൂചന നല്‍കി. അപായ സൂചന നല്‍കിയതിന് പിന്നാലെ മൗറീഷ്യസ് എ.ടി.സി ചെന്നൈ വിമാനത്താവളത്തിലെ എ.ടി.സിയുമായി ബന്ധപ്പെട്ടപ്പോളാണ് വിമാനത്തിന്റെ അവസാന വിവരം ലഭിച്ചത്. അതിനാലാണ് അവിടെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്.
എ.ടി.സിയുമായുള്ള ബന്ധം സാധാരണ 30 മിനിട്ട് നേരം നഷ്ടപ്പെടുകയും അതിന്ശേഷം പുന:സ്ഥാപിക്കാന്‍ കഴിയാതെ വരികയുമാണെങ്കില്‍ വിമാനം കാണാതായതായി പ്രഖ്യാപിക്കുകയാണ് രീതി.
Also read : ആ രാജ്യസഭാ സീറ്റ് നല്‍കേണ്ടതിനെ കുറിച്ച് കോണ്‍ഗ്രസിനോട് ശാരദക്കുട്ടിയുടെ അഭിപ്രായം ഇങ്ങനെ
Post Your Comments