ചങ്ങനാശ്ശേരി: വനിതാ മതിലുമായി സഹകരിച്ചാല്‍ അടുപ്പിക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ആര് ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. എന്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ബാലകൃഷ്ണപിള്ള. ഈ കാരണം കൊണ്ട് തന്നെയാണ് ഇടത് മുന്നണിയും, എന്‍എസ്എസും തമ്മിലുള്ള പാലമായി വര്‍ത്തിക്കാന്‍ പിള്ളയ്ക്ക് കഴിഞ്ഞതും മുഖ്യമന്ത്രി പിള്ളയെ പരിഗണിക്കാന്‍ ഇടയാക്കിയതും.
ഇപ്പോഴത്തെ അവസ്ഥയില്‍ വനിതാ മതിലിനെ തള്ലി പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയും, ഗണേഷ് കുമാറും. എന്നാല്‍ എന്‍എസ്എസിനെ പിണക്കുന്നത് ഇരുവര്‍ക്കും വലിയ തിരിച്ചടിയാകുകയും ചെയ്യും. കൂടാതെ ആവശ്യമെങ്കില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന നിലപാട് മാറ്റുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകളും എൽ ഡി എഫിന് തിരിച്ചടിയാണ്.
Post Your Comments