KeralaLatest News

മഞ്ജു വാര്യർക്കെതിരെ ജി. സുധാകരൻ

ആലപ്പുഴ : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്ന് പിന്മാറിയ നടി മഞ്ജു വാര്യർക്കെതിരെ മന്ത്രി ജി. സുധാകരൻ. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാര്യര്‍ മാറ്റണമെന്നു മന്ത്രി പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ല.

സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്‍കിയ മന്നത്തു പത്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. മന്ത്രി എംഎം മണിയും മഞ്ജു വാര്യർക്കെതിരെ നിലപാട് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിന്‍വലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മഞ്ജു വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button