Latest NewsUAE

യുഎഇയിൽ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമം; പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി

ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം തടവും 500 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

ദുബായ് പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ സിസ്റ്റത്തില്‍ നിന്നും ചില വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതി പൊലീസുകാരനെ സമീപിച്ചത്. വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളോ യാത്രാ നിരോധനമോ ഉണ്ടോയെന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ദുബായ് കോടതിയുടെ സമീപത്ത് വെച്ചാണ് ഇതിനായി പൊലീസുകാരനെ സമീപിച്ചത്.

എന്നാല്‍ തനിക്ക് ഇത്തരം വിവരങ്ങള്‍ അറിയാനുള്ള അധികാരമില്ലെന്നായിരുന്നു പൊലീസുകാരന്‍ ആദ്യം മറുപടി നല്‍കിയത്. എന്നാല്‍ ഒരോ വ്യക്തിയുടേയും വിവരങ്ങള്‍ക്ക് 100 ദിര്‍ഹം വീതം നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്തു. വിവരങ്ങള്‍ക്ക് അന്വേഷിക്കേണ്ട വ്യക്തികളുടെ വിവരങ്ങള്‍ പിന്നീട് വാട്‍സ്ആപ് വഴി നല്‍കാമെന്നും ആകെ 500 ദിര്‍ഹം പ്രതിഫലം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button