രണ്ടു സംസ്ഥാനങ്ങളിൽ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

കേന്ദ്ര ഗവണ്മെന്റിന്റെ കാബിനറ്റ് കമ്മിറ്റി ഫോര്‍ എക്‌ണോമിക്‌സ് അഫയേഴ്‌സ് തീരുമാനപ്രകാരമാണിത്.

തെലങ്കാനയിലും തമിഴ്‌നാട്ടിലും ഓരോ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ.തമിഴ്‌നാട്ടില്‍ മധുരയില്‍ 1264 കോടി രൂപ ചിലവിലും തെലുങ്കാനയിലെ ബിബിനഗറില്‍ 1028 കോടി രൂപ ചിലവിലുമാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിര്‍മ്മിയ്ക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിപ്രകാരമാണ് ഈ ആശുപത്രികള്‍ നിര്‍മ്മിയ്ക്കുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ കാബിനറ്റ് കമ്മിറ്റി ഫോര്‍ എക്‌ണോമിക്‌സ് അഫയേഴ്‌സ് തീരുമാനപ്രകാരമാണിത്.

750 കിടക്കകളുള്ള ഈ ആശുപത്രികളില്‍ നൂറു എം ബീ ബീ എസ് സീറ്റുകളും 60 ബീ എസ് സീ നേഴ്‌സിങ്ങ് സീറ്റുകളുമുണ്ടാവും. ഇരുപതോളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളും ഈ ആശുപത്രികളിലുണ്ടാവും. ആധുനിക ചികിത്സാ സൗകര്യങ്ങളോടൊപ്പം പാരമ്പര്യ ചികിത്സാപദ്ധതികളായ ആയൂര്‍വേദ, യോഗ,പ്രകൃതിചികിത്സാ സൗകര്യങ്ങളും ഈ ആശുപത്രികളില്‍ ഉണ്ടായിരിയ്ക്കും. ദിവസേന 1500ഓളം രോഗികള്‍ക്ക് ഔട്ട്‌പേഷ്യന്റ് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും കേന്ദ്രഗവണ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നാല്‍പ്പത്തിയഞ്ച് മാസം കൊണ്ട് പണി പൂത്തിയാക്കി ആശുപത്രികള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് തീരുമാനം. ഇതിനു പുറമെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ കേന്ദ്രസഹായത്തോടെ പുതുക്കിപ്പണിയലും സൗകര്യങ്ങളുടെ വിപുലപ്പെടുത്തലും നടക്കുന്നുമുണ്ട്. 2014- 2015ല്‍ പ്രഖ്യാപിച്ച നാലു പുതിയ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റേയും കെട്ടിടനിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി ആദ്യബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു.

അടുത്ത വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച എട്ട് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളുടെ നിര്‍മ്മാണപ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലാണ്.

Share
Leave a Comment