ന്യൂഡല്‍ഹി: മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കേസില്‍ സ്വകാര്യ കമ്ബനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ രണ്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു വെളിയില്‍ കളിക്കുകയായിരുന്ന കുട്ടിയെ തന്റെ വീട്ടിലെത്തിച്ച് ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട സമീപവാസികള്‍ രണ്‍ജിത്തിന്റെ വീട്ടിലെത്തി.
അപ്പോള്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമാസക്തരായ നാട്ടുകാര്‍ രണ്‍ജിത്തിനെ പിടികൂടി മര്‍ദിച്ച ശേഷം പോലീസിന് കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്.
Post Your Comments