അല്‍ റഷീദിയ : യുവതിക്ക് നേരെ കടുത്ത ലെെംഗീക അതിക്രമം നടന്ന സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. ഞെട്ടിക്കുന്ന രീതിയിലുളള ലെെംഗീക അതിക്രമമാണ് ഈജിപ്ത് കാരനായ 30കാരനായ യുവാവ് 28 കാരിയായ ഉക്രന്‍ യുവതിയോട് അഴിച്ചുവിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ റഷീദിയ പോലീസ് സ്റ്റേഷനില്‍ യുവതി പരാതിപ്പെട്ടതിന്റെ കേസിന്റെ വാദമായിരുന്നു നടന്നത്. എന്നാല്‍ യുവാവ് കുറ്റനിഷേധം നടത്തി.
പ്രതിയായ ഈജിപ്ത്കാരന് ദുബായില്‍ ക്ലര്‍ക്കാണ്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാഷ് റൂം പുതുക്കി പണിയുന്നതിനാല്‍ അടച്ചിട്ടതിനെ തുടര്‍ന്നാണ് അടുത്തുളള ഒരു കെട്ടിടത്തിലേക്ക് യുവതി വാഷ് റൂം തേടി എത്തിയത്. വനിത വാഷ് റൂമില്‍ കയറിയപ്പോള്‍ അപരിചിതനായ യുവാവ് വാഷ് റൂമില്‍ നിള്‍ക്കുന്നു. എന്തിനിവിടെ നില്ക്കുന്ന എന്ന ചോദ്യത്തിന് നിശബ്ദനായി തലയാട്ടിക്കൊണ്ട് നിന്നു. തുടര്‍ന്ന് അയാളെ തളളി പുറത്തേക്ക് ഇട്ടതിന് ശേഷം ലിഫ്റ്റില്‍ ഒാടി കയറി. ലിഫ്റ്റില്‍ യുവതിയോടൊപ്പം അതിക്രമിച്ച് കയറിയതിന് ശേഷം ലെെംഗീക പ്രദര്‍ശനം നടത്തുകയും പിന്നീട് യുവതിയെ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും ലെെംഗീകമായി അക്രമിക്കുകയും ചെയ്തു. പ്രതിരോധിക്കാന്‍ ഇയാളെ കടിച്ചെങ്കിലും പിന്മാറിയില്ല.
ലിഫ്റ്റില്‍ നിന്ന് ഇറങ്ങി പോലീസില്‍ പരാതിപ്പെടുമെന്ന് വിരട്ടിയിട്ടും കെട്ടിട പടിയില്‍ വെച്ച് ഇവരെ വീണ്ടും കെട്ടിപിടിക്കുകയും ചുംബിക്കുകയും അശ്ലീലമായി സ്പര്‍ശിക്കുകയും ചെയ്തെന്ന് യുവതിയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. പോലീസ് ലെെംഗീക അതിക്രമം നടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയികയും ചെയ്തും. തുടര്‍ന്ന് കുറ്റാന്വേഷണ ഏജന്‍സിയോട് യുവാവ് കുറ്റസമ്മതവും നടത്തിയിട്ടുണ്ട് . ലെെംഗീകാതിക്രമ ദൃശ്യങ്ങള്‍ യുവതിക്കായി ഹാജരായ അഭിഭാഷകന് കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വരുന്ന ഡിസംബര്‍ 27 ന് കേസില്‍ വിധി പറയും.
Post Your Comments