കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട ദുബായ് സന്ദര്‍ശകന് 10 വര്‍ഷം തടവ് ശിക്ഷ. അനധികൃതമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യുക, കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ 24 കാരനായ ഏഷ്യന്‍കാരന്‍ ചെയ്തതായി ദുബായ് കോടതി കണ്ടെത്തിതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് 10 വര്‍ഷം തടവും ശിക്ഷ പൂര്‍ത്തിയാക്കി 50,000 ദിര്‍ഹം പിഴയടച്ച ശേഷം ഇയാളെ നാടുകടത്തുമെന്നും കോടതി വിധിച്ചത്.
6.1 കിലോഗ്രാം കഞ്ചാവാണ് മാര്‍ച്ച് മൂന്നിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രതിയില്‍ നിന്നും പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സില്‍ റഫര്‍ ചെയ്തു.
രാവിലെ എട്ടിനാണ് ഇയാള്‍ ഡിഎക്‌സ്ബിയുടെ ടെര്‍മിനല്‍ 3 ല്‍ എത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിനിടെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ‘അവന്റെ ലഗേജ് എക്‌സ്-റേ മെഷീനിലൂടെ പോയ ശേഷം ഞങ്ങള്‍ ബാഗ് തിരഞ്ഞു, ഫാബ്രിക് ബാഗുകള്‍ക്കുള്ളില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
6.1 കിലോഗ്രാം ഭാരമുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. വിധി പുറപ്പെടുവിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
Post Your Comments