വിലകൂടിയ 86 വാച്ചുകൾ മോഷ്ടിച്ച കേസിൽ ഇന്ത്യക്കാരന് ദുബായി കോടതി ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചു. ബുധനാഴ്ചയാണ് 8 മില്ല്യൺ ദിർഹം വില വരുന്ന വാച്ചുകൾ മോഷ്ടിച്ച കേസിൽ 26 കാരനെ ശിക്ഷിച്ചത്. പാക്കിസ്ഥാന്‍ സ്വദേശികളായ രണ്ടു പേർക്കും വാച്ചുകൾ മോഷ്ണം പോയ കേസിൽ ഒരു വർഷം ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. മോഷ്ടിച്ച വാച്ചുകൾ ഇവരാണ് വാങ്ങിയത്.
ജയിൽ വാസത്തിന് ശേഷം മൂന്നു പേരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ജനുവരി 6 നാണ് വാച്ചുകൾ മോഷ്ണം പോയതായി പൊലീസിന് പരാതി ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കടയിൽ നിന്നും വാച്ചുകൾ മോഷ്ണം പോയത്.
ഇറാഖ് സ്വദേശിയുടേതാണ് മോഷ്ണം നടന്ന കട. ഒരു ദിവസം കടയിലെ വേസ്റ്റ് ബിന്നിൽ നിന്നും വിലകൂടിയ വാച്ച് കണ്ടെത്തുകയായിരുന്നു. കടയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സ്വദേശിയായ സെയിൽസ് മാനാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നീട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് തൂപ്പുകാരൻ വാച്ചുകൾ മോഷ്ടിക്കുന്നത് കണ്ടത്. ആദ്യം വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്ന വാച്ചുകൾ പിന്നീട് കടയുടെ പുറത്തേക്ക് കടത്തും.
തൂപ്പുകാരനായ യുവാവിനെ വിളിച്ചു വരുത്തി മോഷ്ണത്തെ കുറിച്ച് ചോദിച്ചപ്പോൾ പണത്തിന് ആവശ്യം വന്നു അതുകൊണ്ടാണ് മോഷ്ണം നടത്തിയതെന്നായിരുന്നു പ്രതികരണം. ഇതേ കടയിൽ തന്നെ മാനേജരായി ജോലി ചെയ്യുന്ന തൂപ്പുകാരന്‍റെ സഹോദരനെ കടയുടമ വിവരമറിയിച്ചു. ഇന്ത്യയിലായിരുന്ന അദേഹത്തോട് തിരിച്ചു വരാനും ആവശ്യപ്പെട്ടു.
സഹോദരന്‍റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ തൂപ്പുകാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments