Festivals

ക്രിസ്മസ് കേക്കുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; കേക്കുണ്ടാക്കാൻ കേരള വിപണിയിലെത്തുന്നത് രക്തം നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകൾ

കോട്ടയം: സംസ്ഥാനത്ത് തമിഴ്നാട്ടിൽ നിന്നും ഉപയോഗ ശൂന്യമായ മുട്ടകൾ വൻതോതിൽ എത്തുന്നതായ് റിപ്പോർട്ട്. ക്രിസ്‌മസ് വിപണി മുന്നിൽ കണ്ടുകൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ഹാച്ചറികളിൽ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകളാണ് വില കുറഞ്ഞു ലഭിക്കുമെന്നതിനാൽ സംസ്ഥാനത്തെ മുട്ട വിപണിയിൽ വിറ്റഴിയുന്നത്. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് പ്രധാനമായും ഇത് ഉപയോഗിക്കുന്നത് . രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകൾ തമിഴ്നാട് ഹാച്ചറികളിൽ നിന്ന് സംസ്ഥാനത്തേക്ക് കയറ്റി അയയ്ക്കുന്നു

ബേക്കറിയാവശ്യത്തിനു ക്രാക്ക്ഡ് മുട്ടയാണ് എത്തുന്നത്. 21 ദിവസം ഹാച്ചറിയിൽ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരിൽ വിൽക്കുന്നത്. തോടിനു ചെറിയ പൊട്ടൽ വന്ന മുട്ടകളും ഈ ഗണത്തിൽ വരും. ബേക്കറികളിൽ കേക്കും മറ്റും ഉണ്ടാക്കാൻ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണ്. പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകൾ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. നല്ല മുട്ടയ്ക്ക് അഞ്ചു രൂപയാണ് വിലയെങ്കിൽ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികൾക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോൾ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button