നസ് വ : ഷാര്‍ജയില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന എമിറാത്തി യുവാവിനേയും ഒപ്പമുണ്ടായിരുന്ന യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പമ്പിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കാറിനകത്ത് താപടരുന്നത് അറിയാതിരുന്ന ഇരുവരും രക്ഷപ്പെട്ടത്. ഇന്ധനം നിറക്കുന്നതിനിടെ കാറിന്‍റെ ടാങ്കിന് സമീപത്ത് നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയത് ജീവനക്കാര്‍ മറ്റുളളവരെ അറിയിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഗ്യാസ് ലീക്കാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.ഏകദേശം സന്ധ്യ മയങ്ങിയപ്പോഴാണ് പമ്പില്‍ തീപിടുത്തം നടക്കുന്നത്. കാര്‍ കത്തി തുടങ്ങിയ വിവരം ജീവനക്കാര്‍ കാറിന്‍റെ ഉടമസ്ഥരെ അറിയിച്ചതോടെ എഞ്ചിന്‍ നിര്‍ത്തിയതിന് ശേഷം പമ്പിനടുത്തുളള ഒഴിഞ്ഞ ഒരു പ്രേദേശത്തേക്ക് തളളി നീക്കി. ഇത് മൂലമാണ് കൂടുതല്‍ അപകടം ഉണ്ടാകാതിരുന്നത്. കാര്‍ ഒഴിഞ്ഞ പ്രദേശത്തേക്ക് തളളി നീക്കിയ ശേഷം സിവില്‍ ഡിഫന്‍സിനെ വിവരവും അറിയിച്ചു. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് കാര്‍ പൂര്‍ണ്ണമായും കത്തി നശിക്കാതെ തീയണച്ചത്.
Post Your Comments