ലോകത്തെ ഞെട്ടിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു
ദോഹ : ജിസിസി രാജ്യങ്ങളുടെ ഉപരോധത്തിലൊന്നും ഖത്തറിനെ തളര്‍ത്താനായിട്ടില്ല. ഇപ്പോള്‍ ലോകത്തെ ഞെട്ടിയ്ക്കാനൊരുങ്ങുകയാണ് ഖത്തര്‍. 2022ലെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിര്‍മ്മിക്കുന്ന എട്ടാമത്തെ സ്റ്റേഡിയമായ ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പുറത്തു വിട്ടാണ് ഖത്തര്‍ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. . അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തിലാണു സ്റ്റേഡിയം ഡിസൈന്‍ അവതരിപ്പിച്ചത്. ഫനാര്‍ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വെളിച്ചവും നിഴലും ഇഴ ചേര്‍ന്നതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ളതാണു രൂപകല്പന.
അറബ് രാജ്യങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ചെറു പാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറം ഭാഗത്തെ ഡിസൈന്‍. ദോഹയില്‍ നിന്ന് 15 കില മീറ്റര്‍ വടക്കു മാറിയാണു ലുസെയ്ല്‍ നഗരം. ലോകകപ്പിന്റെ ഉദ്ഘാടന ഫൈനല്‍ മത്സരങ്ങള്‍ക്കു വേദിയാകുന്നതു ലുസെയ്ല്‍ സ്റ്റേഡിയമാണ്. 2016 അവസാനം സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും ഡിസൈന്‍ ഇപ്പോഴാണു പുറത്തു വിടുന്നത്. കിഴക്കു ഭാഗത്തെ സ്റ്റാന്‍ഡിലെ മൂന്നാം നില വരെ കോണ്ക്രീറ്റിട്ടു കഴിഞ്ഞു.
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലുതും ലുസെയ്ല്‍ സ്റ്റേഡിയം തന്നെ. 80,000 കാണികള്‍ക്കു സ്റ്റേഡിയത്തിലിരുന്നു കളി കാണാം. ത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ താമസിച്ച സ്ഥലമാണ് ലുസെയ്ല്‍. ജനങ്ങളുടെ മാനവിക, സാമൂഹിക വികസനത്തിലൂന്നിയുള്ള പുതിയ രാജ്യത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം രൂപരേഖകള്‍ തയ്യാറക്കിയത് ലുസെയ്ലില്‍ താമസിച്ചു കൊണ്ടായിരുന്നു.
Post Your Comments