News

ശുഭയാത്ര പദ്ധതി:’ഇലക്‌ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ‘ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്‌ട്രോണിക് വീൽചെയർ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി അഞ്ച്് വൈകിട്ട് അഞ്ച് വരെയായിരിക്കും. ഇലക്‌ട്രോണിക്‌വീൽ ചെയറിന് ആദ്യമായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത്. മുൻപ് ഉപകരണങ്ങൾക്കുള്ള ഫോമിൽ അപേക്ഷ കൊടുത്തവരും പുതിയഫോമിൽ അപേക്ഷിക്കണം. അയയ്ക്കുന്ന കവറിനു മുകളിൽ ശുഭയാത്ര ഇലക്‌ട്രോണിക് വീൽചെയർ അപേക്ഷ’ എന്ന് നിർബന്ധമായും രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക:് 0471-2347768, 7153, 7156, 7152, 7510729871.

shortlink

Related Articles

Post Your Comments

Related Articles


Back to top button