കൊച്ചി• ഇന്ത്യയില്‍ ആദ്യമായി പാരാപ്ലീജിയ പേഷ്യന്റ്സ് മാത്രം അരങ്ങിൽ എത്തുന്ന പ്രൊഫഷണൽ നാടകം ‘ഛായ’ നാളെ അരങ്ങിലെത്തും. നാളെ വൈകുന്നേരം (മാര്‍ച്ച് 19) 6 മണിക്ക് റണാകുളം ടൗൺ ഹാളില്‍ നടക്കുന്ന ആദ്യ അവതരണത്തിന് നടന്‍ ജയസൂര്യ തിരി തെളിയിക്കും.
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ള മലയാളികള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പുതിയൊരു നാടകത്തിനാണ് ഇവിടെ തിരശീല ഉയരുന്നത്. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ അവതരിപ്പിക്കുകയും ചെയ്യുകയാണ് ‘ഛായ’ യിലൂടെ. ചക്രക്കസേരകളിലിരുന്ന് ജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒമ്പതുപേരാണ് ഇതിൽ അഭിനേതാക്കളായി എത്തുന്നത് എന്നതാണ് ഈ നാടകത്തിന്റെ പ്രത്യേകത.
വളയൻചിറങ്ങര സുവർണ്ണ തീയറ്റേഴ്സ് അരങ്ങിലെത്തിക്കുന്ന ‘ഛായ’യുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തണൽ പാരാപ്ലീജിയ പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി, കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് എന്നീ സ്ഥാപനങ്ങളാണ്. ഉണ്ണി മാക്സ് , സജി വാഗമണ്‍, ജോമിത് എം.ജെ, ബിജു വി.തങ്കപ്പന്‍, അഞ്ജുറാണി ജോയ്, ധന്യ ഗോപിനാഥ്, സുനില്‍, മാര്‍ട്ടിന്‍, ശരത് പഠിപ്പുര തുടങ്ങിയവരാണ് അഭിനേതാക്കള്‍. രചന, സംവിധാനം : വി.ടി. രതീഷ്.
Post Your Comments