Latest NewsKerala

ഇരിക്കാന്‍ ആശുപത്രിക്കാർ നല്‍കിയ വീൽ ചെയറുമായി അംഗപരിമിതന്‍ മുങ്ങി; പൊക്കിയത് ബാറില്‍ നിന്ന്

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വീൽചെയറുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു.

കൊട്ടാരക്കര; ചികിത്സതേടി താലൂക്ക് ആശുപത്രിയില്‍ എത്തിയ അംഗപരിമിതന്‍ ആശുപത്രിയിലെ വീൽചെയറുമായി മുങ്ങി. കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതന്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഏറെ നേരം വീൽചെയറില്‍ ഇരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വീൽചെയറുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു.

കണ്ടുനിന്നവരാണ് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചത്. ഇരിക്കാന്‍ നല്‍കിയ വീൽചെയറും കൊണ്ടാണ് വയോധികന്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലില്‍ ബാറില്‍ നിന്ന് കസേരയ്‌ക്കൊപ്പം ആളെയും പൊക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ നഗരം മുഴുവന്‍ കസേരയേയും ആളെയും തിരഞ്ഞു.

ഇന്റലിജൻസ് ഓഫീസർ അങ്കിത്‌ ശര്‍മയെ കൊലപ്പെടുത്തിയതിൽ ആം ആദ്‌മി നേതാവ് താഹിര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്‌

ഒടുവില്‍ ആളിനെ ബാറില്‍ കണ്ടെത്തി. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈകല്യം കണക്കിലെടുത്ത് കേസെടുക്കാതെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button