തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാരിന്റെ അവകാശവാദങ്ങൾ വെറും പച്ചക്കള്ളമാണെന്ന് ആരോപിച്ചു ഒരു ഫേസ് ബുക്ക് പോസ്റ്റ്. വീൽചെയറിൽ കഴിയുന്ന തിരുവനന്തപുരം ആനാട് സ്വദേശി സജിദാസിന്റെ പോസ്റ്റ് ആണ് ചർച്ചയാകുന്നത്.ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയെന്ന പത്ര പരസ്യത്തിനെ പുശ്ചത്തോടെ തള്ളുകയാണ് ഈ യുവാവ്.
ജീവിതയാത്രയിൽ അപ്രതീക്ഷിതമായി മാറാരോഗം പിടിപെട്ടു ജീവിതത്തിൽ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപോൾ താനനുഭവിച്ച ദുരിതങ്ങളും ആരിൽ നിന്നും ലഭിക്കാത്ത സഹായവും ചൂണ്ടിക്കാട്ടിയാണ് യുവാവ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരള മുഖ്യമന്ത്രി ശ്രി പിണറായി വിജയന്‍
സര്‍, സര്ക്കാരിന്റെ ഒന്നാം വാര്ഷികം പ്രമാണിച്ച് മെയ് ഇരുപത്തി അഞ്ചാം തീയതി മനോരമ ന്യൂസ് പേപ്പറില്‍ ‘അകലെയല്ല ഏവര്ക്കും വീടെന്ന സ്വപ്നം’ എന്ന ഒരു പരസ്യം കണ്ടു. ആ പരസ്യത്തില്‍, ‘ ധന സഹായം ലഭിച്ചിട്ടും ഭവനനിര്മാണം പൂര്ത്തി യാക്കാന്‍ കഴിയാത്തവര്ക്ക് സഹായം, വാസയോഗ്യമല്ലാത്ത വീടുള്ളവര്ക്ക് സഹായം’ എന്നൊക്കെ കണ്ടു. ഒരു വര്ഷമായിട്ടു എത്ര പേര്ക്കാണ് സര്‍ താങ്കളുടെ സര്ക്കാര്‍ വീട് വയ്ക്കുവാന്‍ സഹായം നല്കി്യത്.
എന്റെ അനുഭവത്തിന്റെ വെളിച്ചതില്‍ ഞാന്‍ പറയും താങ്കളുടെ ഈ വാദ മുഖങ്ങള്‍ പച്ചക്കള്ളമാണ് എന്ന്.ജീവിതയാത്രയില്‍ അപ്രതീക്ഷിതമായി മാറാരോഗം പിടിപെട്ടു ജീവിതത്തില്‍ ഇനി എന്ത് ചെയ്യണമെന്നു അറിയാതെ പകച്ചുനിന്നപോള്‍, ഉള്ള കിടപ്പാടം ബാങ്കുകാര്‍ ജെപ്തി ചെയ്യും എന്ന് ആയപ്പോള്‍ വില്ലേജ് ഓഫീസുമുതല്‍ കലക്ടര്‍ ഓഫീസ് വരെ കയറി ഇറങ്ങി കഷ്ടപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം കിട്ടുവാന്‍ ഒരു അപേക്ഷ ഞാന്‍ തന്നിരുന്നു. മൂന്നര ലക്ഷം രൂപയും അതിന്റെം പലിശയും അടക്കുവാനുള്ള സഹായത്തിനു വേണ്ടി ആണ് ഞാന്‍ അപേക്ഷ തന്നത്.
അതിന്‍ പ്രകാരം താങ്കള്‍ എനിക്ക് അനുവദിച്ചു തന്നത് വെറും പതിനായിരം രൂപ. എനിക്ക് ആരോഗ്യം ഉണ്ടായിരുന്നപ്പോള്‍ ഒരു വര്ഷം ഇരുപത്തയ്യായിരം രൂപയില്‍ കൂടുതല്‍ ഞാന്‍ ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുമായിരുന്നു. ആ സ്ഥലത്ത് താങ്കള്‍ പതിനായിരം രൂപ അനുവധിച്ചപോള്‍ എനിക്ക് താങ്കളോട് പുച്ഛം തോന്നി. കാരണം അഞ്ചു പേര് അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റേണ്ട ബാദ്ധ്യത ഉള്ള ഞാന്‍ പതിനായിരം രൂപവച്ച് എങ്ങനെ ആണ് ജെപ്തി ഒഴിവാക്കുക? (ഞാന്‍ തന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നതിനാല്‍ തന്നെ ഇവിടെ അതിനെ കുറിച്ച് വിശദീകരിക്കുന്നില്ല).
ഈ രോഗത്തെകുറിച്ച് താങ്കളുടെ ഉപദേശക സംഘത്തോട് ചോദിച്ചിരുന്നെങ്കില്‍ അവരില്‍ സ്വബോധവും മനുഷ്യത്വവും ഉള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അര്ഹമായ സഹായം ലഭിക്കുമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല.
കോടികള്‍ മുടക്കിയുള്ള ഈ പരസ്യം കണ്ടപ്പോള്‍ ഹൃദയത്തില്‍ നീറുന്ന വേദന ഉണ്ടായി. അര്ഹമായ സഹായം അര്ഹതതയുള്ളവര്ക്ക് നല്കാതെ ഇങ്ങനെ കോടികള്‍ മുടക്കി പരസ്യം കൊടുക്കുനത് കൊണ്ട് ആര്ക്കാണ് മെച്ചമുള്ളത്?
2015 സെപ്റ്റംബര്‍ മുതല്‍ ഞാനും എന്റെ വൃദ്ധയായ മാതാവും ഭാര്യയുടെ വൃദ്ധരായ മാതാപിതാക്കളും കഴിയുന്നത് എന്റെ കുറെ നല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യത്തിലാണ്.
ഇപ്പോഴും ജെപ്തി ഭീഷണി നിലനില്ക്കുന്ന കാര്യം താങ്കളെ ഓര്മിപ്പിക്കുന്നു. എനിക്ക് വീട് വക്കാനുള്ള ധന സഹായം വേണ്ട, പൂര്ത്തിയാവാത്ത വീട് പൂര്ത്തിയാക്കാനുള്ള സഹായവും വേണ്ട. ഇതെല്ലാം ചെയ്യുന്ന അങ്ങ് എന്റെൂ വീടിന്റെ ജെപ്തി ഒഴിവാക്കാന്‍ സഹായിച്ചാല്‍ വലിയ ഉപകാരം. ധാരാളം ക്ഷേമ പ്രവര്ത്തതനം ചെയ്തു എന്ന് അവകാശപ്പെടുന്ന അങ്ങയോടു ഒരു കാര്യം കൂടി പറയട്ടെ. കഴിഞ്ഞവര്ഷംെ സെപ്റ്റംബര്‍ മുതല്‍ ഞങളുടെ നാട്ടില്‍ (ആനാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്ഡിംല്‍ കുളവിയോടു ) പൈപ്പില്‍ വെള്ളം ഇല്ല. ഇതിനുവേണ്ടി പഞ്ചായത്തു മെമ്പര്‍ മുതല്‍ എം എല്‍ എ വരെ ഉള്ളവരെ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
വാട്ടര്‍ അതോറിടി ഓഫിസില്‍ വിളിച്ചാല്‍ നോക്കാം നോക്കാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു പരിഹാരം ഉണ്ടായില്ല. ജല വിഭവ വകുപ്പ് മന്ത്രിക്ക് പരാതി ഈമെയില്‍ അയച്ചെങ്കിലും അതിനും ഒരു പ്രതികരണം ഉണ്ടായില്ല.
ഇതൊക്കെയാണ് സര്‍ ഞങ്ങളെ പോലുള്ള സാധാരണകാരുടെ പ്രശ്നങ്ങള്‍. അടുത്ത വാര്ഷിളകത്തിന് മുന്ബെകിലും ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ദുരിധങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കും എന്ന് കരുതുന്നു.
SAJI DAS J S
SURYODHAYAM , KULAVIYODU
ANAD P O , NEDUMANGADU
THIRUVANANTHAPURAM
695541
EMAIL sajidas2005@gmail.com
Post Your Comments