2018 കണ്ടത് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവും പ്രാദേശിക പാര്‍ട്ടികളുടെ കരുത്തുമാണ്. 2018 ല്‍ 9 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥനങ്ങളിലും ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഒരു സംസ്ഥാനം മാത്രമാണ്. ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിത്ത് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വിശദമായ കണക്കുകള്‍ ഇങ്ങനെ
2018 ല്‍ ബിജെപിക്ക് നഷ്ടമായ മൂന്ന് സംസ്ഥാനങ്ങളും പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് കോണ്‍ഗ്രസ്സിന്റെ നേട്ടം. മേഘാലയിലെ ഭരണം മാത്രമാണ് ഈ വര്‍ഷം കോണ്‍ഗ്രസ്സിന് നഷ്ടമായത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.
മെയിലായിരുന്നു ശ്രദ്ധേയമായ കര്‍ണാടക നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ നടന്നത്. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 2018 ലെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. ഇവരോടൊപ്പം ജെഡിഎസും കളം പിടിച്ചതോടെ കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം അവര്‍ക്കുണ്ടായിരുന്നില്ല. 80 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുള്ള ജെഡിഎസിനെ പിന്തുണച്ചതോടെ കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ വിജയമായി
ഈ മാസം ഡിസംബര്‍ 11 ന് അഞ്ച് നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയതും ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതും. 5 ല്‍ 3 സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തും ഭരണം ലഭിച്ചിരുന്നില്ല.
Post Your Comments