തിരുവനന്തപുരം : വനിതാ മതിലിന് മുന്നോടിയായി യുവതികളുടെ ഫ്ലാഷ് മോബും ബൈക്ക് റാലിയും സംഘടിപ്പിക്കാൻ ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 27 ന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഫ്ലാഷ് മൊബ് സംഘടിപ്പിക്കും. 29 ന് കേന്ദ്രങ്ങളിൽ യുവതികളുടെ ബൈക്ക് റാലിയും ഉണ്ടാകും.
മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ 15 മുതൽ 17 വരെ നടക്കുന്ന വില്ലജ് പ്രചാരണ ജാഥകളിലും 22,23 തീയതികളിൽ നടക്കുന്ന ഗൃഹസന്ദർശനത്തിലും ഇടതുപക്ഷ യുവജന സംഘടനകളിലെ യുവതികൾ പങ്കെടുക്കും. 15 നും 16 നും മണ്ഡലാടിസ്ഥാനത്തിൽ യുവജന സംഘടനകളുടെ യോഗം ചേരും.
Post Your Comments