
മസ്കറ്റ് : വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റിൽനിന്ന് കയ്റോയിലേക്ക് പുറപ്പെട്ട ഒമാൻ എയർ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കിയെന്നും കയ്റോയിലേക്ക് യാത്രയ്ക്കുള്ള സംവിധാനമേർപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. കൂടാതെ യാത്രക്കാർക്ക് നേരിട്ട വിഷമത്തിൽ ക്ഷമചോദിക്കുന്നുവെന്നും ഒമാൻ എയർ ട്വീറ്റ് ചെയ്തു.

Post Your Comments