ന്യൂഡല്‍ഹി: കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍. നാലു ശതമാനം വരെയാണ് നിസാന്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് നിസാന്‍ ഇന്ത്യ പ്രഖ്യാപിച്ചു.
അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങളെന്ന് കമ്ബനി പറഞ്ഞു. നേരത്തെ, മാരുതി, ടൊയോട്ട, ടാറ്റാ, ഹ്യൂണ്ടായ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്ബനികളും വാഹനങ്ങള്‍ക്ക് വില കൂട്ടുമെന്ന് അറിയിച്ചിരുന്നു.
Post Your Comments