കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചികിത്സാ ചിലവ് ഏല്‍ക്കാന്‍ സന്നദ്ധനായ ഗ്യാരണ്ടര്‍ വേണ്ടി വരും. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ അഡ്‌മിറ്റ് ആയിക്കഴിഞ്ഞാല്‍ പിന്നീട് വേണ്ടി വരുന്ന മിക്ക ചികിത്സക്കും ഫീസ് ഈടാക്കുന്ന രീതി നേരത്തെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ തുടങ്ങിയിരുന്നു.
ചികിത്സ തുടങ്ങുന്നതിന് മുന്‍പ് തന്നെ രോഗിയും ജാമ്യക്കാരനും സമ്മതപത്രം ഒപ്പിട്ടുനല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ. രോഗിക്ക് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് ജാമ്യക്കാരന്‍ നല്‍കണം. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ജാമ്യക്കാരനെതിരെ നടപടിയെടുക്കും. അടിയന്തര ചികിത്സ ആവശ്യമായി എത്തുന്ന വിദേശികളുടെ കൈവശം പണമില്ലാത്തത് പലപ്പോഴും ആശുപത്രികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നടപടി. കഴിഞ്ഞ വര്‍ഷം മുതലാണ് കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളില്‍ നിന്ന് ഫീസ് ഈടാക്കി തുടങ്ങിയത്.
Post Your Comments