Education & Career

ജലനിധിയിൽ കരാർ നിയമനം

ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡയറക്ടർ (ഓപ്പറേഷൻസ്), ഡയറക്ടർ (ടെക്‌നിക്കൽ) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ഓപ്പറേഷൻസ്) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദാനന്തര ബിരുദം/ ബിരുദം, ഗ്രാമവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യ വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ/ ജോയിന്റ് ഡവലെപ്‌മെന്റ് കമ്മീഷണർ/ ഡെപ്യൂട്ടി കളക്ടർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.

ഡയറക്ടർ (ടെക്‌നിക്കൽ) യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് (സിവിൽ/ മെക്കാനിക്കൽ) ബിരുദം, ജലവിതരണ മേഖലയിൽ രൂപകൽപനയും നടത്തിപ്പുമായി ബന്ധപ്പെട്ട് 12 വർഷത്തെ പ്രവൃത്തിപരിചയം, സാമൂഹ്യവികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 26.

shortlink

Related Articles

Post Your Comments

Related Articles


Back to top button