കോഴിക്കോട് :വൈദ്യുതി സബ് സ്റ്റേഷനില്‍ സ്ഥാപിക്കേണ്ട കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സംസ്ഥാന പാതയിലൂടെ കൊണ്ടു പോയത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വ്യത്യസ്ഥമായ ഒരു കാഴ്ച്ചയായി. കോഴിക്കോട് നല്ലളം വൈദ്യുതി സബ് സേറ്റഷനിലേക്ക് കൊണ്ടു പോകേണ്ട ട്രാന്‍സ്ഫോര്‍മറുകളാണ് സംസ്ഥാന പാതയിലൂടെ നിരന്നു നീങ്ങിയത്.
രണ്ടു ട്രാന്‍സ്ഫോര്‍മറുകളാണ് ഉണ്ടായിരുന്നത്. വലിയ കാരിയറുകളാണ് ഇവ കൊണ്ടു പോകുവാനായി ഉപയോഗിച്ചത്. ഇവ കടന്നു പോകുന്ന വഴിയിലെ വൈദ്യുതി ലൈനുകള്‍ ഓഫാക്കിയിട്ടിരുന്നു. മഹാരാഷ്ട്രയിലെ ജാന്‍സിയില്‍ നിന്നായിരുന്നു ഇവ കൊണ്ടു വന്നത്. വൈദ്യുതക്കമ്പികള്‍ ഉയര്‍ത്തിയായിരുന്നു യാത്ര. വാഹനത്തിനൊപ്പം അതതു മേഖലയിലെ കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും നടന്നു നീങ്ങി.
Post Your Comments