പാറശ്ശാല: തമിഴ്നാട്ടില്‍ കുളമ്പ് രോഗം വ്യാപകമായതോടെ കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം. കാലികളില്‍ കുളമ്പുരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കന്നുകാലിച്ചന്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരാഴ്ചയായി. ഇതോടെ കേരളത്തിലേക്കുള്ള അനധികൃത കന്നുകാലിക്കടത്ത് വ്യാപകമായി.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികളെ അതിര്‍ത്തിയില്‍ പാറശ്ശാലയിലെ റെണ്ടര്‍ ചെക്പോസ്റ്റില്‍ പരിശോധന നടത്തി കുത്തിവെപ്പ് നല്‍കിയായിരുന്നു കടത്തിവിട്ടിരുന്നത്.
എന്നാല്‍, കുളമ്പുരോഗഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്ന സംഘം ചെറു റോഡുകള്‍ വഴിയാണ് അനധികൃതമായി കാലികളെ എത്തിക്കുന്നത്. ദേശീയപാത വഴി കേരളത്തിലേക്ക് എത്തുന്നതിന് പകരം പൂവാര്‍ വഴിയും കളിയിക്കാവിളയില്‍നിന്ന് കന്നുമാമൂട് വഴിയുമാണ് കടത്തുന്നത് . അനധികൃതമായി എത്തിക്കുന്ന ഇത്തരം കാലികളെ പരിശോധനയ്ക്കു വിധേയമാക്കുകയോ വാക്സിനേഷന്‍ നല്‍കുകയോ ചെയ്യുന്നില്ല. നാലുഭാഗവും ടാര്‍പ്പോളിന്‍കൊണ്ട് മറച്ച ലോറികളിലാണ് കാലികളെ കേരളത്തിലേക്ക് എത്തിക്കുന്നത്.
Post Your Comments