Latest NewsUAEGulf

വാഷിങ് മെഷിനിനുളളില്‍ കയറിയ 4 വയസുകാരന് ദാരുണാന്ത്യം

റൗദി:  അജ്മാനിലെ അല്‍ റൗദിയില്‍ കൗതുകത്തിന് വാഷിങ് മെഷിനില്‍ കയറിയ നാലു വയസ്സുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നും അമ്മൂമ്മയും അമ്മാവനും മാത്രമാണ് അപകട സമയം വീട്ടിലുണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് പോയിരുന്ന മാതാവ് തിരികെ എത്തി കുട്ടിയെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വാഷിങ് മെഷിനിനുളളില്‍ കുട്ടിയ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍തുടര്‍ന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍ അടഞ്ഞതോടെ അകത്ത് നിന്ന് തുറക്കാന്‍കഴിയാതെ മെഷീനിനുള്ളില്‍കുടുങ്ങി. ഡോര്‍അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ചൂടുവെള്ളം നിറച്ച്‌ കറങ്ങാന്‍തുടങ്ങിയെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button