Latest NewsIndia

ക്ഷേത്രത്തിലെ ഭക്ഷ്യവിഷ ബാധ : മരണ സംഖ്യ ഉയരുന്നു

ഭക്ഷണത്തില്‍ ആരോ മനപൂര്‍വ്വം വിഷം ചേര്‍ത്തതെന്ന് സംശയം

കര്‍ണാടക: ചാമരാജനഗറിലെ മാരമ്മ കോവിലിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ സംഖ്യ ഉയരുന്നു. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് 11 പേരാണ് മരിച്ചത് . പരലുടേയും നില ഗുരുതരമായി തുടരുന്നു.

ഭക്ഷണത്തില്‍ ആരോ മനപൂര്‍വ്വം വിഷം ചേര്‍ത്തതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.. അറുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. . പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.

രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിലാണ് വിഷബാധയേറ്റിരിക്കുന്നത്. . ഇന്ന് അമ്പലത്തില്‍ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.

പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button