ബെംഗുളൂരു : ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കര്‍ണാടകയിലെ ചാമരാജനഗറിലാണ് സംഭവം നടന്നത്
സുല്വാദി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവരാണ് മരിച്ചത്. അതേസമയം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്്.
നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാരമ്മ ക്ഷേത്രത്തില്‍ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ക്കൊടുവിലാണ് ഭക്തര്‍ക്ക് തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കിയത്. മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളംപേര്‍ പ്രസാദം കഴിച്ചെങ്കിലും പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധംമൂലം ഉപേക്ഷിച്ചു. പിന്നീട് പ്രസാദം കഴിച്ച് ഭക്തര്‍ക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ഭക്തരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തച്ചെങ്കിലും ഒരു സ്ത്രീയും കുട്ടിയും വഴിമധ്യേ തന്നെ മരണപ്പെട്ടു. അതേസമയം പ്രസാദത്തിന്റെ അവശുിഷ്ടങ്ങള്‍ കഴിച്ച ൂറോളം കാക്കകളും പ്രദേശത്തു ചത്തുവീണു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments