Latest NewsNewsInternational

അജ്ഞാതവാതകം ശ്വസിച്ച് 14 പേര്‍ മരണത്തിന് കീഴടങ്ങി : ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത് നിരവധി പേര്‍ : അജ്ഞാത വാതകത്തിന്റെ ഉറവിടം തേടി അധികൃതര്‍

കറാച്ചി: അജ്ഞാതവാതകം ശ്വസിച്ച് 14 പേര്‍ മരണത്തിന് കീഴടങ്ങി . നിരവധി പേരാണ് ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ കീമാരി മേഖലയിലാണ് അജ്ഞാത വാതകത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. ശ്വാസതടസ്സമനുഭവപ്പെട്ടതിനെതുടര്‍ന്ന് കീമാരിയില്‍നിന്ന് ഒട്ടേറെപ്പേര്‍ ഞായറാഴ്ച മുതല്‍ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് സംഭവത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചവരെ 14 പേര്‍ മരിച്ച വിവരം സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

എന്നാല്‍, ഏത് വാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദാരുണസംഭവത്തിന്റെ കാരണമെന്താണെന്നതില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ വിദഗ്ധരുമായിച്ചേര്‍ന്ന് കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു.

അതേസമയം, കറാച്ചി തുറമുഖത്ത് സോയാബീനോ അതുപോലെയുള്ള മറ്റെന്തോ ഉത്പന്നമോ ഇറക്കാനെത്തിയ കപ്പലാണ് വിഷവാതകത്തിന്റെ കേന്ദ്രമെന്നു കരുതുന്നതായി കറാച്ചി കമ്മിഷണര്‍ ഇഫ്തിക്കര്‍ ഷാല്‍വാനി പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button