ബെംഗുളൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തില്‍ വവിഷം കലര്‍ത്തിയ പ്രസാദം കഴിച്ച് ഭക്തര്‍ മരിച്ച സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പുറത്ത്. പ്രസാദത്തില്‍ പതിനഞ്ച് കുപ്പി കീടനാശിനി കലര്‍ത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തില്‍ പ്രസാദമായി നല്കിയ തക്കാളിച്ചോറിലാണ് വിഷം കലര്ത്തിയത.് പ്രസാദം കഴിച്ച 150-ഓളം പേരില്‍ 15 പേര് മരിച്ചു. കൂടാതെ 120 ഓളം പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അതേസമയം പ്രസാദത്തില്‍ വിഷം ചേര്‍ത്ത് സംഭവത്തില്‍ ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പ്രസാദം പാകം ചെയ്യുന്നതിനിടയില്‍ അതില്‍ വിഷം കലര്‍ത്തിയതെന്ന് ദൊഡ്ഡയ്യ പറഞ്ഞു. അതേസമയം ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അിപ്രായ വ്യത്യാസമാണ് ഇത്തരത്തിലുള്ളൊരു നീച കൃത്യം ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. എന്നാല്‍ ക്ഷേത്രത്തിന്റെ പണം ഇവര്‍ തട്ടിയെടുക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം ഏറ്റെടുക്കുകയായിരുന്നു. അതേസമയം പ്രസാദത്തില്‍ വിഷം കലര്‍ത്തി ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.
കൂടാതെ ക്ഷേത്രഗോപുരം നിര്‍മ്മിക്കാന്‍ മഹാദേവ സ്വാമി ഒന്നേകാല്‍ കോടി രൂപയുടെ പദ്ധതി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് ഇത് അംഗീകരിക്കാതെ എഴുപത്തഞ്ച് ലക്ഷം രൂപയുടെ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസംബര്‍ 14 ന് നടന്ന ക്ഷേത്രഗോപുര നിര്‍മ്മാണത്തിന്റെ കല്ലിടല്‍ ചടങ്ങില്‍ പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ മഹാദേവ സ്വാമി തീരുമാനിച്ചത്.
Post Your Comments