
മൊഗാദിഷു: സൊമാലിയന്‍ തീരത്ത് നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരില്‍നിന്നു സംരക്ഷണം നല്‍കുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന നാവികസേനയുടെ കപ്പലായ സുനയന നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. എകെ 47 തോക്കുകള്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ചയും സൊമാലിയന്‍ തീരത്തുന്നും ഇന്ത്യന്‍ നാവിക സേന ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Post Your Comments