ചെന്നൈ: സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി എന്ന് തോന്നുന്നു. സ്വന്തം സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ യോഗിയെയും ഉത്തര്‍പ്രദേശിനെയും വെല്ലുന്ന തരത്തില്‍ ഒറ്റയടിക്ക് 3000 സ്ഥലങ്ങളുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് തമിഴ് നാട്. 3000 സ്ഥലങ്ങളുടെ പുനര്‍ നാമകരണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. തമിഴ് ഔദ്യോഗിക ഭാഷ- സാംസ്‌കാരിക വകുപ്പു മന്ത്രി കെ പണ്ഡ്യരാജന്‍ ആണ് വിവരം പുറത്ത് വിട്ടത്.
പുനര്‍ നാമകരണ പ്രകാരം ട്രിപ്ലക്കേന്‍ – തിരുവല്ലിക്കേനി, ട്രിച്ചി – തിരുച്ചിറപ്പള്ളി, തൂത്തിക്കോറിന്‍ തൂത്തുക്കുടി എന്നീ പേരുകളിലാകും അറിയപ്പെടുക. ഇതോടൊപ്പം തന്നെ മറ്റ് 32 ജില്ലകളിലെ സ്ഥലങ്ങളാണ് പേരുമാറ്റല്‍ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. പുനര്‍ നാമകരണത്തിനായി സംയുക്ത സമിതി രൂപീകരിച്ചു കഴിഞ്ഞു. ചരിത്രകാരന്‍മാരും തമിഴ് പണ്ഡിതരും ഉള്‍പ്പെടുന്നതാണ് സമിതി.
Post Your Comments