Latest NewsKerala

ബിജെപിയുടെ ഹര്‍ത്താല്‍ : വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ബിജെപിയുടെ അപ്രതീക്ഷിത ഹര്‍ത്താലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നു. ശബരിമല സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നു അദ്ദേഹം വിമർശിച്ചു.

സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാളുടെ മരണത്തിൽ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല കർമ്മസമിതിയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലൻ നായർ സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. പ്രവർത്തകരും പോലീസും സമയോചിതമായ ഇടപെട്ടതിനാൽ വൻദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button