ചെന്നൈ : മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം.
ഡേവിഡ് എന്ന യുവാവാണ് ഭാര്യ ലേഖയെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് രണ്ടുപേരും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതാകാം കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: പ്രിയദര്‍ശിനി, ദീപദര്‍ശിനി. ഇരുവരും മദിരാശി കേരള വിദ്യാലയം വിദ്യാര്‍ഥിനികളാണ്.
Post Your Comments