ചെന്നെ: ശൗചാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പരാതി നൽകിയ ഹനീഫാ സാറ ഇനി സ്വച്ഛ് ഭാരത് മിഷന്റെ അംബാസിഡറാകും. എല്‍കെജിയില്‍ ഒന്നാം റാങ്ക് ലഭിച്ചാല്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് പിതാവ് ഇഹ്‌സാനുള്ളയ്‌ക്കെതിരെ സാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശൗചാലയം നിര്‍മ്മിച്ച് താരാമെന്നുള്ള ഉറപ്പ് പിതാവില്‍നിന്ന് വാങ്ങിത്തരാനും കുട്ടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് പിതാവുമായി നടത്തിയ ചർച്ചയിൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ശൗചാലയം നിർമ്മിക്കാൻ വൈകുന്നതെന്ന് പിതാവ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ശൗചാലയ ആവശ്യമുന്നയിച്ച് നഗരസഭയ്ക്ക് അപേക്ഷ നല്‍കാന്‍ പൊലീസ് നിര്‍ദേശിക്കുകയും തുടർന്ന് കളക്ടർ കുട്ടിയുടെ വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.പിന്നീട് ആമ്പൂര്‍ നഗരസഭ കുട്ടിയെ സ്വച്ഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയുമായിരുന്നു.
Post Your Comments