അജ്മാന്: വാഷിംഗ് മെഷീനില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിലേയ്ക്ക് നുഴഞ്ഞുകയറിയ കുട്ടി വാതില്‍ അടച്ചതോടെ മെഷീന് പ്രവര്‍ത്തിക്കുകയായിരുന്നു. വാഷിംഗ് മെഷീനിൽ ചൂട് വെള്ളമാണ് ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുത്തശ്ശിയും മാതൃസഹോദരനുമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മ തിരികെയെത്തിയപ്പോഴാണ് അപകട വിവരമറിയുന്നത്. പിന്നീട് മെഷീന്റെ വാതില്‍ തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.
Post Your Comments