Latest NewsUAENewsGulf

അമ്മയുമായി തര്‍ക്കം: അജ്മാനില്‍ പതിനേഴുകാരനെ കാണാതായി, അന്വേഷണം തുടര്‍ന്ന് അജ്മാന്‍ പൊലീസ്

അജ്മാന്‍: അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ 17കാരനെ അന്വേഷിച്ച് അജ്മാന്‍ പൊലീസ്. ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ അല്‍ റൗദ ഒന്നിലെ വീട്ടില്‍ നിന്ന് ഏപ്രില്‍ 12-ാം തിയതി മുതലാണ് കാണാതായത്. അമ്മയുമായി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് ഇബ്രാഹിമിനെ കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0502924491 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യുക.

Read Also: ‘ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതില്‍ എന്ത് സന്ദേശം’: വിമർശനം

പെരുന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ കാണാതായത്. കറുത്ത ഷര്‍ട്ടും പെരുന്നാളിന് സമ്മാനം കിട്ടിയ കുറച്ച് പണവുമായിട്ടാണ് ഇബ്രാഹിം അപ്രത്യക്ഷമായത്. സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയെന്നും കാണാതായതായി പരാതി നല്‍കിയെന്നും കുടുംബം അറിയിച്ചു. സുഹൃത്തുക്കളോട് ബന്ധുക്കളോടും അന്വേഷിച്ചതായി ഇബ്രാഹിമിന്റെ അമ്മ പറഞ്ഞു. രണ്ട് മക്കളില്‍ മൂത്തവനാണ് ഇബ്രാഹിം.

shortlink

Related Articles

Post Your Comments

Related Articles


Back to top button